ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് വീണ്ടും നീട്ടി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
സർവീസ് റോഡുകളുടെ കാര്യത്തിൽ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും കോടതി ടോൾ പിരിവ് വീണ്ടും നീട്ടുകയായിരുന്നു. ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ കോടതിയെ ധരിപ്പിച്ച ജില്ലാ കളക്ടർ, മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നുവെന്നും റിപ്പോർട്ട് നൽകി.
അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിൽ മണ്ണ് എടുത്ത് മാറ്റിയിട്ടുള്ള ഭാഗത്തെ സർവീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കരാർ കമ്പനിയെ അറിയിച്ചെങ്കിലും അതിൽ തീരുമാനമൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നാണ് കോടതി ടോൾപിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്. കേസ് ഈ മാസം 30-ലേക്ക് നീട്ടുകയും ചെയ്തു.
തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് കഴിഞ്ഞ പ്രാവശ്യം ദേശീയപാതാ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞ കോടതി ഇന്നും സമാന നിലപാടായിരുന്നു എടുത്തത്.
Content : The High Court order that stopped the toll collection in Paliyekkara has been extended again. The court has announced that the reinstatement of the toll will be considered again on the 30th of this month. The action is taken by the High Court Division Bench.The District Collector informed the court about the safety issues in Amballur and Muringur and also reported that the service road in Muringur had collapsed.
Comments